03:00pm 03 November 2026
NEWS
ഖത്തറിൽ കേരളപ്പിറവി ആഘോഷിച്ച് വേൾഡ് മലയാളി കൗൺസിൽ
03/11/2026  12:45 PM IST
nila
ഖത്തറിൽ കേരളപ്പിറവി ആഘോഷിച്ച് വേൾഡ് മലയാളി കൗൺസിൽ

ദോഹ: കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി വേൾഡ് മലയാളി കൗൺസിൽ (WMC) ഖത്തർ പ്രൊവിൻസിന്റെ നേതൃത്വത്തിൽ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. 2026 ഒക്ടോബർ 31ന് ദോഹയിലെ അൽ മുഫ്താ റെന്റ് എ കാർ മീറ്റിങ് ഹാളിലായിരുന്നു പരിപാടി. സംഘടനയിലെ അംഗങ്ങൾ ഒത്തുചേർന്ന് കേരളത്തിന്റെ ചരിത്രവും പൈതൃകവും സംസ്കാരവും ഓർമിക്കുന്ന ചടങ്ങിൽ പങ്കാളികളായി.

1956 നവംബർ ഒന്നിനാണ് ഭാഷാടിസ്ഥാനത്തിൽ കേരള സംസ്ഥാനം രൂപീകൃതമായത്. ഉയർന്ന സാക്ഷരതാ നിരക്ക്, കുറഞ്ഞ ദാരിദ്ര്യസൂചിക, വിദേശ മലയാളികൾ നാട്ടിലേക്ക് അയക്കുന്ന ഉയർന്ന പണമിടപാടുകൾ, മികച്ച ആരോഗ്യസൂചിക തുടങ്ങിയ നേട്ടങ്ങളിലൂടെ ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന വിശേഷണത്തിന് കേരളം കൂടുതൽ അർത്ഥം നൽകുകയാണെന്ന് ചടങ്ങിൽ പരാമർശിച്ചു.

പ്രസിഡന്റ് സിയാദ് ഉസ്മാൻ അധ്യക്ഷപ്രസംഗത്തിൽ കേരളപ്പിറവി ദിനത്തിന്റെ ചരിത്രപ്രാധാന്യവും കൂട്ടായ്മയുടെയും ഐക്യത്തിന്റെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകതയും വിശദീകരിച്ചു. സംഘടനയുടെ അടിത്തറയും കരുത്തും അംഗങ്ങൾക്കിടയിലെ പരസ്പര ഐക്യവും ഒത്തൊരുമയുമാണെന്ന് അദ്ദേഹം പറഞ്ഞു.

ചെയർമാൻ സുരേഷ് കരിയാട് കേരളപ്പിറവി ദിനത്തിന്റെ പ്രാധാന്യം ഓർമിപ്പിച്ചു. അഡ്വൈസറി ബോർഡ് ചെയർമാൻ വി.എസ്. നാരായണൻ സംഘടനയുടെ പ്രവർത്തനങ്ങളെയും സമൂഹത്തിന്റെ പാരമ്പര്യവും മൂല്യങ്ങളും സംരക്ഷിക്കുന്നതിനായി നടത്തുന്ന ഇടപെടലുകളെയും അഭിനന്ദിച്ചു.
ഡബ്ല്യു.എം.സി ആക്ടിങ് ജനറൽ സെക്രട്ടറി ഷംസുദ്ദീൻ ഇസ്മായിൽ സ്വാഗതം ആശംസിച്ചു. 

ജിജി ജോൺ നന്ദി പ്രകാശിപ്പിച്ചു. സുബിന വിജയ് പരിപാടികൾക്ക് അവതാരകയായി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img